കാസര്‍കോട്:(www.evisionnews.in)അത്തം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളില്‍ മദ്യ നിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസറഗോഡ് ബിവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ്കുമാര്‍ റൈ ഉത്ഘാടനം ചെയ്തു.
ഒരുഭാഗത്ത് സര്‍ക്കാര്‍ മദ്യ നിരോധനം പറയുകയും മറു ഭാഗത്ത് സര്‍ക്കാര്‍ തന്നെ മദ്യ കച്ചവടം നടത്തുകയും ചെയ്യുകയാണ്. മദ്യ കച്ചവടത്തിന്റെ ദിനമായിട്ടാണ് ഓണക്കാലത്തെ സര്‍ക്കാര്‍ കാണുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിജയ്കുമാര്‍ റൈ പറഞ്ഞു. ജില്ലാ പ്രസിഡന്‍് പി.ആര്‍.സുനില്‍ അധ്യക്ഷത വഹിച്ചു. രാജേഷ്‌കൈന്താര്‍,ധനഞ്ജയന്‍,സന്തോഷ്,പ്രസാദ് പെര്‍ള, കീര്‍ത്തന്‍,പപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
keywords: yuvamorcha-activist-ksd-atham-chadayam

Post a Comment
0 Comments