Type Here to Get Search Results !

Bottom Ad

ആം ആദ്മി പാര്‍ട്ടി മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ തേടുന്നു

ആം ആദ്മി മാനിഫെസ്റ്റോ അംഗീകരിക്കുന്നവരെ പരിഗണിക്കും


കാസര്‍കോട് :(www.evisionnews.in)അഴിമതിക്കെതിരെ പോരാടുക എന്ന മുദ്രാവാക്ക്യം ഉയര്‍ത്തി കാസര്‍കോട് ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നു
കാസര്‍കോട് മുന്‍സിപാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ആം ആദ്മി മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ ജില്ലാ വാക്താവ് കെ.പി മുഹമ്മദ് കുഞ്ഞി വിദ്യാനഗര്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
ബദിയഡുക്ക, ഉദുമ, ചെങ്കള, പൈവളികെ, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നിലേശ്വരം നഗരസഭ, തൃക്കരിപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ജില്ലാ ഡിവിഷനിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.
ജ ില്ലയിലെ പല വാര്‍ഡുകളിലും വാര്‍ഡ് ,ഗ്രാമ സഭകള്‍ കൃത്യമായി വിളിച്ച് ചേര്‍ക്കുന്നില്ല.പഞ്ചായത്ത്, മുന്‍സിപാലിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിയുന്നില്ല.ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പദ്ധതി നടത്തിപ്പിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഗ്രാമ വാര്‍ഡ് സഭകള്‍ വിളിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതു-വലതു,ബി.ജെ.പി കക്ഷികളുടെ ജനപ്രതിനിധികളെല്ലാം ഇതിനുത്തരവാദിയാണ്.മത്സരിക്കാന്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ പൊതുജനങ്ങളില്‍ നിന്നും കണ്ടെത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്.ആം ആദ്മി പാര്‍ട്ടിയുടെ മാനിഫെസ്റ്റോ അംഗീകരിക്കുന്ന സാമൂഹ്യ സേവകനായ ആര്‍ക്കും ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു
സെപ്തംബര്‍ രണ്ടിന് ഉദുമയില്‍ വെച്ച് ജില്ലാതല തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേരും.സാറാ ജോസഫ് അടക്കമുള്ള സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.നിലവിലെ രാഷ്ട്രിയ പാര്‍ട്ടികളുമായി ഒരു സംഖ്യത്തിനുമില്ല.പാര്‍ട്ടി മത്സരിക്കാത്ത വാര്‍ഡുകളില്‍ സ്വാതന്ത്രരെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇ-വിഷന്‍ ന്യൂസിന്റെ ഇലക്ഷന്‍ ചാറ്റായ വോട്ട്‌സ് അപ്പില്‍ സംബന്ധിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം

Post a Comment

0 Comments

Top Post Ad

Below Post Ad