കാസര്‍കോട് (www.evisionnews.in); മലയാള മാധ്യമ രംഗത്ത് ഇ വിഷന്‍ ന്യൂസ് ആദ്യമായി നടപ്പിലാക്കുന്ന സോഷ്യല്‍ മീഡിയ അവാര്‍ഡ് വേണ്ടിയുള്ള ഓണ്‍ലൈന്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോള്‍ മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും ലഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ന്യൂസ്, പൊളിറ്റിക്കല്‍ വിഭാഗങ്ങളില്‍ മികച്ച വാട്‌സ് അപ്പ് ഗ്രൂപ്പുകളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി വോട്ടിംഗ് ആരംഭിച്ചത്. അതില്‍ തന്നെ രാഷ്ട്രീയ ഗ്രൂപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയില്‍ വീറും വാശിയും കാട്ടിയാണ് രാഷ്ട്രീയ കക്ഷികളുടെ ഓണ്‍ലൈന്‍ പോരാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
സിപിഎം, മുസ്ലിം ലീഗ്, ബിജെപി, കോണ്‍ഗ്രസ്, എസ്ഡിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് വാട്‌സ് അപ്പ് ഗ്രൂപ്പുകളാീണ് രംഗത്തുുള്ളത്. ഇതില്‍ തന്നെ മുസ്ലിം ലീഗിന്റെ ഗോള്‍ഡന്‍ റഹ്മാന്‍ അഡ്മിനായ യങ് മുസ്ലിം ലീഗും അബ്ദുല്‍ മജീദിന്റെ എസ്ഡിപിഐ ഗ്രൂപ്പും തമ്മിലാണ് പ്രധാന പോരാട്ടം. വോട്ടിംഗ് ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ 1500 ഓളം പേരാണ് www.evisionnews.in സന്ദര്‍ശിച്ച വോട്ട് രേഖപ്പെടത്തിയത്. ആദ്യ മണിക്കൂറുകളില്‍ എസ്ഡിപിഐ മുന്നിലായിരുന്നുവെങ്കിലും യങ് മുസ്ലിം ലീഗ് ഗ്രൂപ്പാണ് മുന്നിലുള്ളത്. യങ് മുസ്ലിം ലീഗിന് 57 ശതമാനം വോട്ടും എസ്ഡിപിഐ 29 ശതമാനം വോട്ടുമാണ് ഇതുവരെ ലഭിച്ചത്. സിപിഎം -കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് അഞ്ച് ശതമാനം വോട്ടു മാത്രമെ നേടാന്‍ കഴിഞ്ഞുള്ളു. ജില്ലയില്‍ ശക്തമായ വേരോട്ടമുള്ള ബി.ജെ.പിക്ക് കിട്ടിയതാകട്ടെ രണ്ട് ശതമാനം വോട്ടു മാത്രവും. ആഗസ്ത് 30 വരെ വോട്ടിംഗ് നീണ്ടു നില്‍ക്കും.
ഇ വിഷന്‍ ന്യൂസിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സോഷ്യല്‍മീഡിയ അവാര്‍ഡുകള്‍ക്ക് വേണ്ടിയാണ് ഓണ്‍ലൈന്‍ വോട്ടിംഗ് സംഘടിപ്പിച്ചത്. ഒരു മാസം മുമ്പ് അപേക്ഷ ക്ഷണിക്കുകയും അപേക്ഷ സമര്‍പ്പിച്ച നൂറു കണക്കിന് ഗ്രൂപ്പുകളില്‍ നിന്നും വിദഗ്ധ പാനല്‍ തെരഞ്ഞെടുത്ത അഞ്ച് ഗ്രൂപ്പുകളാണ് മത്സര രംഗത്തുള്ളത്. ഇതിനു പുറമെ പ്രാദേശികം, ചാരിറ്റി, സാമൂഹിക പ്രതിബദ്ധത, വനിത, ന്യൂജന്‍ ഗ്രൂപ്പുകള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ വോട്ടിംഗും വരും ദിവസങ്ങളില്‍ ആരംഭിക്കാനിരിക്കുകയാണ്.
Keywords: Kasaragod-news-online-voting-sdpi- newgen-cyber-

Post a Comment
0 Comments