കാഞ്ഞങ്ങാട്: (www.evisionnews.in) തിരുവോണനാളില്‍ കോടോം-ബേളൂര്‍ കായക്കുന്നില്‍ സി. പി. എം പ്രവര്‍ത്തകന്‍ സി. നാരായണന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് സബ്ഡിവിഷന്‍ പരിധിയില്‍ ബി. ജെ. പി- സി. പി. എം സംഘര്‍ഷം പടരുന്നു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ അമ്പലത്തറക്ക് സമീപം കോട്ടപ്പാറ പേരൂരിലെ സി. പി. എം അനുഭാവി സി. എച്ച് കുഞ്ഞിരാമന്റെ വീടുനുനേര്‍ക്ക് മുപ്പതോളം വരുന്ന ബി. ജെ. പി സംഘം അക്രമിച്ചതായി അമ്പലത്തറ പോലീസില്‍ പരാതി ലഭിച്ചു. കുഞ്ഞിരാമന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പും മൂന്ന് ബൈക്കുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. വീടിന്റെ വിവധ ഭാഗങ്ങളിലുള്ള ഒരു ഡസനോളം ജനലുകള്‍ വെട്ടിപ്പൊളിച്ച നിലയിലാണ്. അക്രമം നടക്കുമ്പോള്‍ കുളിക്കുകയായിരുന്ന കുഞ്ഞിരാമന്റെ മകന്‍ പ്രമോദിന്റെ ഭാര്യ സബീന അക്രമികളെ കണ്ട് കുളിമുറിയില്‍ ബോധരഹിതയായി വീണു.
വീടിനുസമീപം കരിങ്കല്‍ക്വാറി ഉള്ളതിനാല്‍ ഇവിടെനിന്ന് സംഭരിച്ച കരിങ്കല്ലുകള്‍ എറിഞ്ഞ് ഭീകരത സൃഷ്ടിച്ചായിരുന്നു ആക്രമണം. ശങ്കര്‍ മകന്‍ സജി, സനല്‍, അജിത്, മോഹനന്‍, അരീക്കര സുരേഷ് തുടങ്ങിയ ബി. ജെ. പി. പ്രവര്‍ത്തകരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് കുഞ്ഞിരാമന്റെ പരാതിയില്‍ പറയുന്നു.
പേരൂരിലെ ആക്രമണത്തിന് ശേഷം തിരിച്ചുവരികയായിരുന്ന അക്രമിസംഘം സി. പി. എം നേതാവ് മൂലക്കണ്ടം പ്രഭാകരന്റെ ജ്യേഷ്ട സഹോദരന്‍ ദാമോദരന്റെ വീടിന് നേര്‍ക്കും ആക്രമണത്തിന് ശ്രമിച്ചു. അക്രമികളെ കണ്ട് ദാമോദരന്‍ തോക്ക് ചൂണ്ടിയതോടെ ഇവര്‍ ഇരുളില്‍ മറഞ്ഞു. വിവരമറിഞ്ഞ് രാത്രിതന്നെ പോലീസ് സംഘം സ്ഥലത്തെത്തി.
keywords: violence-kanghangad-cpm-bjq-toward-house

Post a Comment
0 Comments