Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവര്‍ ഹിദായത്തിന്റെ കൊല: ആദ്യ ഭാര്യ അറസ്റ്റില്‍


മംഗളൂരു (www.evisionnews.in); യുവാവിനെ കൊലപ്പെടത്തി മൃതദേഹം ഓട്ടോ റിക്ഷയില്‍ ഉപേക്ഷിച്ച കേസില്‍ ആദ്യ ഭാര്യയെ പോലീസ് അറസ്റ്റുചെയ്തു. തൊക്കോട്ടുവിലെ ഓട്ടോ ഡ്രൈവര്‍ അളക്കലയിലെ ഹിദായത്തിനെ കേസിലാണ് ആദ്യ ഭാര്യ ഫസീല (28) യെ ഉള്ളാള്‍ പോലീസ് അറസ്റ്റുചെയ്തത്. 

ആഗസ്ത് 28ന് രാത്രിയാണ് ഹിദായത്ത് കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫസീലയുടെ സഹോദരന്‍ ഫാറൂഖിനെയും മറ്റു ചിലരെയും പോലീസ് തിരയുന്നുണ്ട്. 

ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശേഷം ഹിദായത്ത് പുനര്‍ വിവാഹിതനായിരുന്നെങ്കിലും ഇതു സംബന്ധിച്ച തര്‍ക്കം നിലവിലുണ്ട്. ഇതേ ചൊല്ലി ഹിദായത്തിനെ ഫസീലയുടെ സഹോദരന്മാര്‍ ചേര്‍ന്ന ്ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പോലീസില്‍ ഹിദായത്തിന്റെ പരാതിയുണ്ട്. ഈ പരാതിയിന്മേലാണ് ഫസിലയെ കൊലക്കുറ്റത്തിന് അറസ്റ്റുചെയ്തത്.


Kewords; Kasaragod-news-arrest-police-hidayath-ullal

Post a Comment

0 Comments

Top Post Ad

Below Post Ad