Type Here to Get Search Results !

Bottom Ad

സി.പി.എം പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in): കാലിച്ചാനടുക്കം കായക്കുന്നിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റില്‍. കോടോം ബേളൂര്‍ കായക്കുന്നിലെ ശ്രീനാഥാ(30)ണ് അറസ്റ്റിലായത്.
കൊലനടന്നതു മുതല്‍ ഒളിവിലായിരുന്ന ഇയാള്‍. അതേസമയം കേസില്‍ നേരിട്ടു ബന്ധമുള്ള പ്രതികളിലൊരാളായ കായക്കുന്നിലെ പുഷ്പരാജി (38)ന്റെ മൊഴിയെടുത്തിട്ടുണ്. ഇയാള്‍ പോലീസ് സംരക്ഷണത്തിലുള്ള മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവോണനാളില്‍ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സി.പി.എം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണങ്കയത്തെ പരേതനായ മാധവന്റെ മകന്‍ സി. നാരായണനെ(42) ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. നാരായണന്‍ സംഭവസ്ഥലത്ത് വെച്ച തന്നെ മരിച്ചിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണന്റെ സഹോദരന്‍ അരവിന്ദന്‍ (30) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഭേദപ്പെട്ടുവരുന്നതായി പോലീസ് പറയുന്നു.

സിപിഎമ്മിന്റെ പതാക മോഷണം പോയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കൊളവയലിലുണ്ടായ സംഘര്‍ഷത്തിനിടെ നആറോളം പേര്‍ക്ക് വെട്ടേറ്റിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഏഴു ദിവസം നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കായക്കുന്നിലെ ബി.ജെ.പി പ്രവര്‍ത്തകനായ വിജയന്റെ വീടുതകര്‍ത്ത സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.


Keywords: Kasaragod-news-kand-murder-case-cpm-news-case-police

Post a Comment

0 Comments

Top Post Ad

Below Post Ad