Type Here to Get Search Results !

Bottom Ad

രാമചന്ദ്രപുര മഠാധിപതിക്കെതിരെ വീണ്ടും ബലാത്സംഗക്കേസ്


മംഗളൂരു (www.evisionnews.in): രാമചന്ദ്ര മഠാധിപതി രാഘവേശ്വര ഭാരതിക്കെതിരെ ബലാത്സംഗ കുറ്റമാരോപിച്ച് 25കാരിയായ യുവതി രംഗത്ത്. മഠാധിപതി രണ്ടു തവണ മഠത്തില്‍വെച്ച് പീഡിപ്പിച്ചതായി ജനാധിപത്യ മഹിളാ സംഘടനാ മുഖാന്തിരം ബംഗളൂരു ഗിരിനഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

കലാകാരികൂടിയായ യുവതി മഠം നടത്തിവരുന്ന ഹോസ്റ്റല്‍ അന്തേവാസിയായിരുന്നു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ദൈവം ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം. മഠാധിപതിക്കെതിരെ നടപടി ആവശ്യം ഉന്നയിച്ച് മഹിളാ സംഘടന സംസ്ഥാന വനിതാകമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കന്നട ബ്രാഹ്മണരിലെ അവ്യക് വിഭാഗത്തിലെ മഠാധിപതിയാണ് രാഘവേശ്വര ഭാരതി. ദക്ഷിണ കര്‍ണാടകയിലും കാസര്‍കോട് ജില്ലയിലും സ്വാമിജിക്ക് ഏറെ അനുയായികളുണ്ട്.


Keywords; Banglore-news-manglore-sexual-harassment-police-case-pressure-to-arrest

Post a Comment

0 Comments

Top Post Ad

Below Post Ad