കണ്ണൂര്‍: (www.evisionnews.in) കാസര്‍കോട് ജില്ലയില്‍ സി. പി. എം- ബി. ജെ. പി. പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിപ്പയറ്റ് തുടരുന്നതിന്നിടയില്‍ കണ്ണൂരില്‍ ബോംബുമായി സി.പി.ഐ (എം) പ്രവര്‍ത്തകന്‍ പിടിയിലായി. പിലാനൂര്‍ സ്വദേശി ഷനോജാണ് പിടിയിലായത്. ചക്കരിക്കല്ലിനടുത്ത് പെരിങ്ങളായിയില്‍ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരു ജില്ലകളിലും സി.പി.ഐ.എം, ബി.ജെ.പി സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. കാഞ്ഞങ്ങാട് അമ്പലത്തറ പേരൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടന്നു. കണ്ണൂര്‍ പള്ളിയാം മൂലയിലും സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീട് ആക്രമിക്കപ്പെട്ടു. സി.പി.ഐ.എം ഏരിയ സെക്രട്ടറി രാജന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്.
കാസര്‍കോട് കൊളവയലില്‍ 4 സി.പി.ഐ (എം) പ്രവര്‍ത്തകര്‍ക്കും 3 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞദിവസം വെട്ടേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അതിനിടെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു. ബോംബേറുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ബോംബുകള്‍ക്കായും പരിശോധന ശക്തമാക്കി.
സംഘര്‍ഷം അടിച്ചമര്‍ത്താന്‍ റെയ്ഡുകള്‍ ശക്തമാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. ദ്രുതകര്‍മ സേനക്കൊപ്പം എ.ആര്‍ ക്യാമ്പിലേയും പോലീസ് സ്‌റ്റേഷനിലേയും മുഴുവന്‍ സേനയേയും ഉപയോഗിച്ച് സമാധാനം പുനസ്ഥാപിക്കാനാണ് പോലീസ് നീക്കം.
keywords: bomb-knife-activist-arrest-in-kannur

Post a Comment
0 Comments