Type Here to Get Search Results !

Bottom Ad

കലബുര്‍ഗിയെ കൊന്നത് തങ്ങളെന്ന് ബജ്‌റംഗദള്‍: നേതാവിനെതിരെ കേസ്


മംഗളൂരു (www.evisionnews.in): പ്രമുഖ സാഹിത്യകാരനും പണ്ഡിതനും അധ്യാപകനും ഹംപി കന്നട യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായിരുന്ന ഡോ എംഎം കലബുര്‍ഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്വിറ്ററില്‍ കുറിപ്പിട്ട ബജ്‌റംഗദള്‍ നേതാവിനെതിരെ സൈബര്‍ നിയമപ്രകാരം കേസെടുത്തു. ബജ്‌റംഗദള്‍ ദക്ഷിണ കന്നഡ -ബണ്ട്വാള്‍ കോ-കണ്‍വീനര്‍ ഭുവിത് ഷെട്ടിയാണ് ഡോ. കലബുര്‍ഗിയുടെ കൊലപാതകത്തിനു പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. എഴുത്തുകാരന്‍ കെ.എസ് ഭഗവാനെതിരെയും ട്വീറ്റില്‍ വധഭീഷണിയുണ്ട്. 

യു.ആര്‍ അനന്തമൂര്‍ത്തിക്കു ശേഷം ഇപ്പോള്‍ എം എം കലബുര്‍ഗി. 'ഹിന്ദുയിസത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് പട്ടികളുടേതുപോലുള്ള മരണം. അടുത്തത് എഴുത്തുകാരനായ കെ.എസ് ഭഗവാന്‍...' ഇങ്ങനെയാണ് ഗരുഡപുരാണ എന്ന ട്വിറ്ററിലെ ട്വീറ്റ്. മംഗളൂരു കല്ലടക്കയിലെ ഒരു മുസ്ലിമിന്റെ കൈ വെട്ടിയതായും മറ്റൊരു ട്വീറ്റില്‍ ഇയാള്‍ അഭിമാനിക്കുന്നു. ആര്‍എസ്എസ് നേതാവായ കല്ലടുക്ക പ്രഭാകര്‍ ഭട്ടിന്റെ വലംകൈയാണ് ഭുവിത് ഷെട്ടി. ജ്ഞാനപീഠ ജേതാവ് യു.ആര്‍ അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ ദക്ഷിണ കന്നഡയില്‍ സംഘപരിവാറുകാര്‍ പടക്കംപൊട്ടിച്ചും മധുരം വിതരണം നടത്തിയും ആഘോഷിച്ചിരുന്നു. കുറിപ്പ് നവമാധ്യമങ്ങളില്‍ വിവാദമായതോടെ ട്വിറ്റര്‍ ഞായറാഴ്ച തന്നെ അപ്രത്യക്ഷമായിരുന്നു.

സംഘപരിവാറിന്റെ പൊള്ളത്തരം നിരന്തരം പൊളിച്ചുകാണിക്കുന്ന മറ്റൊരു പ്രമുഖ എഴുത്തുകാരന്‍ ഡോ. കെ.എസ് ഭഗവാനെ നിരവധിതവണ സംഘപരിവാറുകാര്‍ അക്രമിച്ചിരുന്നു. രണ്ടാഴ്ചമുമ്പ് മംഗളൂരുവില്‍ വച്ച് ഭഗവാന്റെ വാര്‍ത്താസമ്മേളനത്തിനിടെ സംഘപരിവാറുകാര്‍ അക്രമം നടത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad