Type Here to Get Search Results !

Bottom Ad

ഹര്‍ത്താലിനിടെ യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്


കാസര്‍കോട് (www.evisionnews.in): ഹര്‍ത്താല്‍ ദിനത്തില്‍ യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ പ്രശാന്ത് കരിച്ചേരി, ജനാര്‍ദ്ദനന്‍, എയ്യള ദിവാകരന്‍, ശരത് കുട്ടിയാനം, ശരത് എന്നിവര്‍ക്കെതിരെയാണ് കേസ്. 

കോണ്‍ഗ്രസ് ബേഡകം മണ്ഡലം ജനറല്‍ സെക്രട്ടറിയും കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ പ്രസിഡണ്ടുമായ മജീദ് കുറ്റിക്കോലി (37)നെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മജീദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


Keywords: Kasaragod-news-attack-news-police-kuttikkali-cpm-intuc-case

Post a Comment

0 Comments

Top Post Ad

Below Post Ad