മംഗളൂരു (www.evisionnews.in) : ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സോമേശ്വരത്തെ വിജനമായ സ്ഥലത്തെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നക്ഷത്ര വേശ്യാലയം പോലീസ് റെയ്ഡ് നടത്തി തകര്‍ത്തു. റെയ്ഡിനെത്തിയ സംഘത്തിലെ പോലീസ് കോണ്‍സ്റ്റബിളിനെ വേശ്യാലയത്തലെ കാവല്‍ ഗുണ്ടകള്‍ അടിച്ചു പരിക്കേല്‍പ്പിച്ചു. ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ പിടിയിലായി. കാവല്‍ ഗുണ്ടകളായ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച റെയ്ഡ് നടന്നത്. രാകേശ്(34), മുഹനമ്മദ് സിറാജ്(30), 35കാരിയായ യുവതിയുമാണ് പിടിയിലായത്. കോണ്‍സ്റ്റബിള്‍ മഹേഷ് ഗട്ടിയെയാണ് ഗുണ്ടകള്‍ തല്ലി പരിക്കേല്‍പ്പിച്ചത്. പിടിയിലായ രാകേഷ് വീടിന് ചേര്‍ന്നുള്ള മതില്‍ചാടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനൊടുവില്‍ മഹേഷിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ദേര്‍ലക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീരിയിലെ അബ്ബാസ്, മുക്കച്ചേരിയിലെ ജാഫര്‍, എന്നിവരാണ് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

keywords: ullal-police-prostitution-racket

Post a Comment
0 Comments