Type Here to Get Search Results !

Bottom Ad

ലോകമലയാളം ഇന്ന് തിരുവോണ ലഹരിയില്‍


കാസര്‍കോട് (www.evisionnews.in): ലോകമലയാളം ഇന്ന് തിരുവോണ ലഹരിയില്‍ ആറാടുകയാണ്. ചിങ്ങം മാസത്തിലെ അത്തത്തെ വരവേറ്റ ആവേശത്തിന്റെ ഇരട്ടിയിലമര്‍ന്നിരിക്കുകയാണ് തിരുവോണാഘോഷങ്ങള്‍. നന്മയുടെയും സമൃദ്ധിയുടെയും നിറവിലാണ് മലയാളി ഇന്ന് തിരുവോണമുണ്ണുന്നത്.

മണ്ണിലും മനസ്സിലും ഓണക്കാലവും ഓണക്കാഴ്ചകളും ഒത്തിരി നല്ല സ്വപ്‌നങ്ങളുമായി വന്നെത്തുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി അത്തം മുതല്‍ തന്നെ പായുകയായിരുന്നു. ഉത്രാടദിവസമായ വ്യാഴാഴ്ച കേരളത്തിലുടനീളമുള്ള വിപണികള്‍ ജനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടി. ഓണസദ്യയൊരുക്കാനും പൂക്കളം വിരിയിക്കാനും പുത്തനുടുപ്പുകള്‍ വാങ്ങാനും ആബാലവൃദ്ധം ജനങ്ങളാണ് നാട്ടിലും നഗരത്തിലും ഒഴുകിയെത്തിയത്.

പച്ചക്കറി, പലചരക്ക്, തുണിക്കടകളിലൊക്കെ തിരക്കോട് തിരക്കായിരുന്നു. മാവേലിയെ കാത്തിരിക്കാന്‍ മുറ്റത്ത് പൂക്കളമൊരുക്കുന്നതിന് പൂവില്‍പ്പനയും പൊടിപൊടിച്ചു. പതിവുപോലെ കര്‍ണാടകയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത പൂക്കളും പച്ചക്കറിയുമാണ് ഇക്കുറിയും ഒരുക്കിയത്. പതിവിന് വിപരീതമായി സന്നദ്ധ സംഘടനകളുടെ ജൈവ കൃഷിരീതിയിലൂടെ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വിപണിക്ക് നവ്യാനുഭവമായിരുന്നു. ഇനി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഓണത്തിന് തിരശ്ശീല വീഴും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന് പഴക്കുല സമര്‍പ്പിച്ചാണ് നടതുറന്നത്. ഗള്‍ഫടക്കമുള്ള വിദേശനാടുകളില്‍ പൊന്നിന്‍ തിരുവോണം ആഘോഷിക്കുകയാണ്.

മാന്യവായനക്കാര്‍ക്ക് ഇ വിഷന്റെ തിരുവോണാശംസകള്‍...


Keywords: Kasaragod-news-thiruvonam-onma-celebration




Post a Comment

0 Comments

Top Post Ad

Below Post Ad