Type Here to Get Search Results !

Bottom Ad

ടി.പി. സ്മാരക സ്തൂപം തകര്‍ത്തു


വടകര: (www.evisionnews.in) ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ വള്ളിക്കാട് ടൗണില്‍ സ്ഥാപിച്ചിരുന്ന ടി.പി സ്തൂപം അജ്ഞാതര്‍ തകര്‍ത്തു. പുലര്‍ച്ചെയാണ് സംഭവം. സ്തൂപത്തിന്റെ മുകളിലെ നക്ഷത്രം പൂര്‍ണമായും അടിച്ചുതകര്‍ത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഒഞ്ചിയം പഞ്ചായത്തിലും വെള്ളിക്കുളങ്ങരയിലും ആര്‍.എം.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ആര്‍.എം. പി പ്രവര്‍ത്തകര്‍ വടകര നാദാപുരം റോഡ് ഉപരോധിച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വഴിയാത്രക്കാരാണ് സ്തൂപം തകര്‍ന്നു കിടക്കുന്നതായി കണ്ടത്. കഴിഞ്ഞ ആഴ്ച സ്തൂപം തകര്‍ക്കാന്‍ ശ്രമം നടന്നതായി അറിയുന്നു. അന്ന് സ്തൂപത്തിനു പിന്നില്‍ ആയുധംകൊണ്ട് കൊത്തിയ അടയാളം ഉണ്ടായിരുന്നു. സ്തൂപം തകര്‍ന്ന വിവരമറിഞ്ഞ് രാവിലെ തന്നെ ആയിരത്തോളം പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി. അക്രമത്തിനു പിന്നില്‍ സി.പി. എം പ്രവര്‍ത്തകരാണെന്ന് ആര്‍. എം.പി നേതാവ് എന്‍.വേണു ആരോപിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണമെന്നും ഉന്നതര്‍ ഉടനെ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് റോഡ് ഉപരോധം.

വള്ളിക്കാട് മാര്‍ബിളില്‍ തീര്‍ത്ത ടി.പിയുടെ സ്തൂപം ഇത് മൂന്നാം തവണയാണ് തകര്‍ക്കപ്പെടുന്നത്. 2013 ഏപ്രില്‍ 14നും സ്തൂപം തകര്‍ത്തിരുന്നു. 

keywords: tp-mommory-pillar-chandra-sheker



Post a Comment

0 Comments

Top Post Ad

Below Post Ad