വിദ്യാനഗര്‍: (www.evisionnnews.in)വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി വിദ്യാനഗര്‍ എസ്.ഐ എം. ലക്ഷ്മണന്‍ അറസ്റ്റ് ചെയ്തു. ചെട്ടുംകുഴി ഇസ്സത്ത്‌നഗറിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന കാലിയ ബദറു എന്ന പി.എ ബദറുദ്ദീനാ(25)ണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജുലായ് 24ന് ചെട്ടുംകുഴിയിലെ മുസ്തഫയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബദറുദ്ദീനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
നാല് വര്‍ഷം മുമ്പ് ഉളിയത്തടുക്കയില്‍ വെച്ച് യുവാവിനെ അക്രമിച്ച കേസിലും രണ്ട് വര്‍ഷം മുമ്പ് ഉളിയത്തടുക്കയിലെ ഒരു ക്ലബ്ബ് തകര്‍ത്ത കേസിലും കഴിഞ്ഞ വര്‍ഷം ചെട്ടുംകുഴിയിലെ ഒരു വീട് അക്രമിച്ച കേസിലും ബദറുദ്ദീന്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment
0 Comments