ആലപ്പുഴ: (www.evisionnews.in) വി.എസിന്റെ തണലില്‍ അല്ല താന്‍ പാര്‍ട്ടിയിലെത്തിയതെന്നും എം.എല്‍.എയും മന്ത്രിയുമായതെന്നും ജി. സുധാകരന്‍. കൊതിയും നുണയും ഏഷണിയും പറയാന്‍ താന്‍ വി.എസിന്റെ അടുക്കല്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പുന്നപ്രയിലെ സ്‌കൂളില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ വിസമ്മതിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ അധിരൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ട് ജി.സുധാകരന്‍ കത്തിക്കയറി. വി.എസ് വിസമ്മതിച്ചതിനാല്‍ കെ.സി. വേണുഗോപാല്‍ എം.പിയാണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്.
വി.എസിനെ കണ്ടിട്ടല്ല ഞാന്‍ പാര്‍ട്ടിയിലേക്ക് വന്നത്. ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ വി.എസിന്റെ അനിഷ്ടമുണ്ടായി തിരഞ്ഞെടുപ്പില്‍ തോറ്റാലും എനിക്ക് യാതൊരു കുഴപ്പവുമില്ല. നേതാവിന്റെ ഇഷ്ടം തന്നെ നടക്കട്ടെ സുധാകരന്‍ പറഞ്ഞു. വി.എസിന് താല്‍പര്യമില്ലെന്ന് കരുതി ആത്മഹത്യ ചെയ്യാന്‍ താനില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വി.എസിന്റെ വേലിക്കകം വീടിന് മുന്പിലുള്ള പറവൂര്‍ പനേക്കുളങ്ങര ഗവ. എച്ച്.എസ്.എസ് കെട്ടിടത്തില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സുധാകരന്‍ നടത്തിയത്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് വി.എസ് വിസമ്മതിച്ചത്.
ഉദ്ഘാടന ചടങ്ങ് നടക്കുമ്പോള്‍ വേലിക്കകത്തെ വീട്ടില്‍ വി.എസുണ്ടായിരുന്നു. വീടിന് മുന്നിലുള്ള ഇതേ സ്‌കൂളിലാണ് വി.എസ് പഠിച്ചതും സ്ഥിരമായി വോട്ട് ചെയ്യാറുള്ളതും.
keywords: g-sudhagaran-against-vs-achudanandan-school-inauguration

Post a Comment
0 Comments