Type Here to Get Search Results !

Bottom Ad

എ.പി വിഭാഗം താൽക്കാലിക വിജയത്തിന് വേണ്ടി ആദർശം പണയം വെച്ചു :ഖാസി ത്വാഖ അഹ്മദ് മൗലവി

evisionnews

ദുബായ്:(www.evisionnews.in) സംഘടനാ വിരോധം മൂലം ഫാസിസ്റ്റ് ശക്തികളുമായി കൈകോർത്തു കർണാടകയിൽ പതിറ്റാണ്ടുകളായി സമാധാനപരമായി പ്രവർത്തിച്ചു വരുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിൻറെ മദ്രസകളിൽ മലയാളം ഭാഷയിൽ ഭീകരവാദം പഠിപ്പിക്കുന്നു എന്നു വ്യാജ കേസുമായി കോടതിയെ സമീപിച്ച നടപടി വിഘടിത വിഭാഗം തീകൊണ്ട് തലചൊറിയുന്ന ഗൗരവമേറിയ നടപടിയാണെന്നു സമസ്ത കേന്ദ്രീയ മുശാവറ അംഗവും മംഗലാപുരം ഖാസിയുമായ ത്വഖാ അഹമ്മദ് മുസ്ലിയാർ പറഞ്ഞു. സംഘടനാ തർക്കങ്ങളിൽ കോടതികളിൽ താൽകാലിക വിജയമുണ്ടാക്കാൻ മുസ്ലിം സമുദായത്തിൻറെ പൊതു ശത്രുക്കളുടെ മുന്നിൽ ആദർശം പണയം വെക്കുന്നവർ മത രംഗത്തെ നേതൃത്വം നൽകുന്നത് അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപെട്ടു.

മലബാർ ഇസ്ലാമിക്‌ കോംപ്ലക്സ് ദുബൈ കമ്മിറ്റി നൽകിയ സ്വീകരണത്തിന്നു മറുപടി പ്രസംഗം നടത്തുകയായിരുന്നു ശൈഖുനാ ത്വാഖാ അഹമ്മദ് മുസ്ലിയാർ.ഹനീഫ് ഹാജി മംഗലാപുരം, ബദ്രുദ്ദീൻ ആത്തൂർ,അബ്ദുൽ ഖാദർ അസ് അദി,അബ്ദുസ്സലാം പുത്തൂർ, ഹംസ തൊട്ടി, അബ്ദുളള ആറങ്ങാടി, ഇസ് ഹാക്ക് ഹുദവി, മൻസൂർ ഹുദവി, അബ്ബാസ് ഉദുമ, അബ്ബാസ് ഷാർജ, എം.ബി.എ.ഖാദർ, നൂറുദ്ധീൻ കാഞ്ഞങ്ങാട് തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു. സിദ്ദീക്ക് കനിയടുക്കം സ്വാഗതം പറഞ്ഞു.

keywords :dubai-thvaka-khasi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad