കാഞ്ഞങ്ങാട്: (www.evisionnews.in)സി.ഇ.ടി കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കൊലയാളികളെ സംരക്ഷിക്കുന്ന എസ്.എഫ്.ഐ യൂണിയന്റെ സമീപനം കാടത്തമാണെന്ന് എം.എസ്.എഫ് ആരോപിച്ചു. പ്രകടനം എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് സാദിഖുല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റമീസ് ആറങ്ങാടി അദ്ധ്യക്ഷം വഹിച്ചു. എംഎസ്എഫ് ജില്ലാ സെക്രട്ടറി ജാഫര്‍ കല്ലന്‍ചിറ, റംഷീദ് നമ്പ്യാര്‍ക്കൊച്ചി, സഫ്‌വാന്‍ മാണിക്കോത്ത്, ആബിദ് ആറങ്ങാടി, ജബ്ബാര്‍ ചിത്താരി, റംഷീദ് തോയമ്മല്‍, ജൗഹര്‍ ബളാല്‍, ഇര്‍ഷാദ് ചിത്താരി തുടങ്ങിയവര്‍ സംസാരിച്ചു.
keywords : khangad-thasni-basheer-msf-rally
Post a Comment
0 Comments