Type Here to Get Search Results !

Bottom Ad

പൊക്കമില്ലാത്തവരെ ഇനി സര്‍ക്കാര്‍ പൊക്കും


ന്യൂഡല്‍ഹി: (www.evisionnews.in)  വിഭിന്ന ശേഷിയുള്ളവരുടെ കൂട്ടത്തിലേക്ക് ഇനി പൊക്കം കുറഞ്ഞവര്‍ക്കും വരാം. വിഭിന്ന ശേഷിയുള്ളവര്‍ക്കുള്ള സംവരണാനുകൂല്യങ്ങള്‍ പൊക്കമില്ലാത്തവര്‍ക്കും ലഭ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. അവസര സമത്വം ഉറപ്പുവരുത്താനുള്ള ശക്തമായ മാര്‍ഗ്ഗ രേഖകളുമായി ഈ വര്‍ഷം പാസാക്കാനുദ്ദേശിക്കുന്ന വിഭിന്ന ശേഷി ബില്ലില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

ഏഴ് ശേഷികളാണ് നിലവിലെ ബില്ലിലുള്ളത്. ഉയരുന്ന ആവശ്യങ്ങളെ മുന്‍നിര്‍ത്തി 1995ല്‍ പാസാക്കിയ നിയമത്തില്‍ ഭേദഗതി വരുത്തും. ഓട്ടിസം,? തലാസീമിയ,? ഹീമോഫീലിയ,? സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയവ ഉള്‍പ്പെടുത്തി 19 എണ്ണമാക്കാനാണ് താവര്‍ ചന്ദ് ഗെഹ്‌ലോട്ടിന് കീഴിലെ സാമൂഹിക നീതി വകുപ്പിന്റെ ലക്ഷ്യം. ഇതോടെ ജോലിയില്‍ ഒന്നുമുതല്‍ അഞ്ച് ശതമാനം വരെ സംവരണം പൊക്കം കുറഞ്ഞവര്‍ക്കും ലഭിക്കും.

keywords: tall-less-reservation-from-govnt

Post a Comment

0 Comments

Top Post Ad

Below Post Ad