റിയാദ്: (www.evisionnews.in)സൗദി അറേബ്യയിലെ ഖോബാറിലെ ലേബര്‍ ക്യാമ്പില്‍ വന്‍ അഗ്‌നിബാധ. എണ്ണ ഉല്‍പാദക കമ്പനിയായ അരാംകൊയുടെ ഖോബാറിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്.
രണ്ട് തൊഴിലാളികള്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. മരണസംഖ്യ ഉയര്‍ന്നേക്കും. സൗദി സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ അഗ്‌നി ശമന സേനാവിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
കെട്ടിടത്തിന്റെ എര്‍ത്ത് ഹോളിലാണ് ആദ്യം തീ പടര്‍ന്നത്. തുടര്‍ന്ന് തീയും പുകയും മുകളിലത്തെ മുറികളിലേക്ക് വ്യാപിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നതായി കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല.
keywords: khobar-fire-workers-killed

Post a Comment
0 Comments