സുള്ള്യ: (www.evisionnews.in) മംഗളൂരുവില്‍ സദാചാര പോലീസ് സംഘം മുസ്ലിം യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിന്റെ ചൂടുമാറും മുമ്പ് ദക്ഷിണ കര്‍ണ്ണാടകയിലെ മലയോര പട്ടണമായ സുള്ള്യയിലും ഒരു സംഘം വിദ്യാര്‍ത്ഥികള്‍ സദാചാര പോലീസായി യുവാവിനെയും യുവതിയെയും അക്രമിക്കാന്‍ ശ്രമിച്ചു. പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം യുവതിയും യുവാവും രക്ഷപ്പെട്ടു. സുള്ള്യയിലെ ഗവ. പി. യു കോളേജിന് സമീപമാണ് ബുധനാഴ്ച സംഭവം.
കോളേജിന് സമീപത്തെ സൈബര്‍ കഫെയില്‍ ഇരുമതത്തില്‍പെട്ട യുവാവും യുവതിയുമുണ്ടെന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കഫെ വളയുകയായിരുന്നു. ഉടന്‍ പോലീസ് എത്തി കഫെയ്ക്ക് സമീപം തടിച്ചുകൂടിയവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
keywords: sullya-attack-near-college-cyber-cafe
Post a Comment
0 Comments