ചെര്‍ക്കള:(www.evisionnews.in) മതേതര ഭാരതം തനിമ നിലനിര്‍ത്തി നാനാത്വത്തില്‍ ഏകത്വത്തിലുള്ള പ്രയാണത്തിന് വേണ്ടി മതേതര പാര്‍ട്ടികള്‍ ശക്തിപ്പെടണമെന്നും,ആറര പതിറ്റാണ്ടായി ബഹുസ്വര സമൂഹത്തിന്റെ പിന്തുണയില്‍ മുസ്ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യാഭിമാനം സംരക്ഷിച്ച് ന്യൂനപക്ഷങ്ങളെയും രാജ്യ നിര്‍മിതിയില്‍ പങ്കാളികളാക്കുക എന്ന ദൗത്യമാണെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ട്രഷറര്‍ മുനീര്‍ പി ചെര്‍ക്കളം പറഞ്ഞു.
രാജ്യാഭിമാനമുയര്‍ത്തുക ആത്മാഭിനം ഉയര്‍ത്തുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് ചെര്‍ക്കള വെസ്റ്റ് വാര്‍ഡില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീര്‍.യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നാസര്‍ ചായിന്റടി യോഗം ഉദ്ഘാടനം ചെയ്തു.
സുലൈം ചെര്‍ക്കള അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി മെമ്പര്‍ ഖലീല്‍ അബ്ബാസ് ആദ്യ മെമ്പര്‍ഷിപ്പ് ഏറ്റു വാങ്ങി.യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദീക്ക് സന്തോഷ് നഗര്‍,ട്രഷറര്‍ സലീം ചെര്‍ക്കള,സലാം ചെര്‍ക്കളം,അസീസ് പൊടിപ്പള്ളം,ലത്തീഫ് കനിയടുക്കം,മന്‍സൂര്‍ പി ബി,നൗഫല്‍ മല്ലം,ഖാദര്‍ ബാലടുക്കം,ലത്തീഫ് ബേനൂര്‍,റിയാസ് കനിയടുക്കം പ്രസംഗിച്ചു.അഷ്റഫ് സ്വാഗതവും ഷമീര്‍ പൊടിപ്പള്ളം നന്ദിയും പറഞ്ഞു.
keywords :myl-membership-campign-chengala-panchayath
Post a Comment
0 Comments