Type Here to Get Search Results !

Bottom Ad

ബാര്‍ കേസ്: മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ റദ്ദാക്കാമെന്ന് കേരളം

evisionnews

ദില്ലി: (www.evisionnews.in) മദ്യനയം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം അറിയിച്ചു. മദ്യനയത്തിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലുള്ള വാദത്തിനിടയിലാണ് കേരളത്തിനിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചത്. കേസ് വിധി പറയാന്‍ മാറ്റി.  

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബാറുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാര്‍തൊഴിലാളികളുടെ കാര്യത്തില്‍ സഹതാപമുണ്ടെന്ന് കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു ജോലി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ മദ്യനയം കൊണ്ടുവന്നത്. എന്നാല്‍ ഇതിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെങ്കിലും, മദ്യനയം കൊണ്ട് മദ്യോപഭോഗം കുറയുന്നില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ റദ്ദാക്കാമെന്നുമാണ് കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.
ഹരീഷ് സാല്‍വെയാണ് ബാര്‍ ഉടമകള്‍ക്കായി കോടതിയില്‍ ഹാജരായത്. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ളവയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന തീരുമാനം തുല്യതയ്ക്ക് എതിരാണെന്ന് സാല്‍വെ കോടതിയെ അറിയിച്ചു.

keywords: bar-licence-supreme-court-kerala-verdict

Post a Comment

0 Comments

Top Post Ad

Below Post Ad