അഹമ്മദാബാദ്:(www.evisionnews.in) ഗുജറാത്തില്‍ പട്ടേല്‍ പട്ടാളത്തിന്റെ മുന്നേറ്റം തുടരുന്നതിനിടയില്‍ പടരുന്ന ഹര്‍ദിക് വൈറസിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ ബി. ജെ. പിയുടെ കേന്ദ്ര-സംസ്ഥാന തേതൃത്വം ആശയകുഴപ്പത്തിലായി. മോദി എന്ന ആര്‍. എസ്. എസിന്റെ പടക്കുതിരയെ തളച്ചിടാന്‍ ഗുജറാത്തികളെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്ന വിശകലനത്തിന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആക്കം കൂടുന്നു.
കലാപത്തെ വിശകലനം ചെയ്ത് പാക്കിസ്ഥനിലെ രാഷ്ട്രീയ നിരീക്ഷകന്‍ സയ്യിദ് താരിഖ് പിര്‍സാദയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നത് മോദി പ്രഭാവത്തെ മറിച്ചിടാന്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നത് രാഹുല്‍ ഗാന്ധിയും കെജ്രിവാളുമാണെന്നാണ്. എന്നാല്‍ കെജ്രിവാളിനെ അറിയില്ലെന്നാണ് ഹര്‍ജിത് പട്ടേല്‍ പറയുന്നത്. അതേസമയം അരവിന്ദ് കെജ്രിവാളിന്റെയും ഹര്‍ദിക് പട്ടേലിന്റെയും നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഗുജറാത്തിലെ ഏറ്റവും വലിയ വോട്ടര്‍മാരാണ് ഹിന്ദുക്കളായ പട്ടേലുമാര്‍. അതുകൊണ്ടുതന്നെ ഹിന്ദുക്കളെ വിഭജിച്ച് സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണത്തില്‍ അസ്ഥിരത ഉണ്ടാക്കാനാണ് മോദി വിരുദ്ധരുടെ ശ്രമം. ഗുജറാത്തിലെ വനിത മുഖ്യമന്ത്രി പട്ടേല്‍ വിഭാഗക്കാരിയാണ്. ഇവര്‍ മോദിയുടെ വിശ്വസ്തയാണുതാനും. മോദി പറയുന്നതൊഴിച്ച് മറ്റാരു പറയുന്നതും ഇവര്‍ കേള്‍ക്കില്ല. അതായത് മോദിയുടെ പാവയാണ് ആനന്ദിബെന്‍ പട്ടേല്‍. അതുകൊണ്ടുതന്നെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഗുജറാത്തിന്റെ മുഖ്യമന്ത്രിയുമാണ് നരേന്ദ്രമോദി എന്ന് ചിലര്‍ കളിയാക്കുന്നത്.
അതിനിടെ ഇരുപത് കൊല്ലമായി തുടരുന്ന ബി. ജെ. പി. ഭരണത്തിന് 17 കൊല്ലവും സാരഥിയായത് നരേന്ദമോദിയാണ് . മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടപ്പാക്കിയ നവഉദാരവല്‍ക്കരണ നയങ്ങളും സാമ്പത്തിക നയങ്ങളും സൃഷ്ടിച്ച ദുരിതമാണ് പട്ടേലുമാരെ സംവരണആവശ്യമുന്നയിച്ച് തെരുവിലിറക്കിയതിന് പിന്നിലെന്ന് ചില രാഷ്ട്രീയ നിരീക്ഷണങ്ങളുമുണ്ട്.
keywords: gujarath-hardik-bjq-protest-to-riot

Post a Comment
0 Comments