Type Here to Get Search Results !

Bottom Ad

എസ്.എസ്.എഫ് വാട്സ്ആപ്പ് കലോത്സവം ശ്രദ്ധേയമാവുന്നു

evisionnews

ബദിയഡുക്ക :വാട്ട്‌സ് ആപ്പില്‍ ചരിത്രം കുറിക്കുകയാണ് കോരിക്കാറിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. നവമാധ്യമ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം രചിച്ച വാട്ട്‌സ് ആപ്പില്‍ ചരിത്രത്തിൽ ആദ്യമായി യൂണിറ്റ് തല കലാമത്സരങ്ങള്‍ സംഘടിപ്പിച്ചാണ് എസ്.എസ്.എഫ് കോരിക്കാർ യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും പുതുചരിത്രം കുറിക്കുന്നത്.


എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ബദിയഡുക്ക ,പെർഡാല ,നെക്രാജെ, പെർല സെക്ടർലെ യൂണിറ്റുകളിലെ സാഹിത്യോത്സവ് മത്സര പരിപാടിയാണ് സ്റ്റേജുകള്‍ക്ക് പുറമെ വാട്ട്‌സ് ആപ്പിലൂടെയും അരങ്ങേറുന്നത്. സാഹിത്യോത്സവിന് പുതിയ മാനം നല്‍കുന്നതിന് പിന്നില്‍ ഓണ്‍ലൈനിലൂടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കാലങ്ങളായി നേതൃത്വം നല്‍കുന്ന വിദഗ്ധ സംഘമാണ്.ഓണ്‍ലൈൻ തല ഉദ്ഘാടനത്തോടെ തുടക്കം കുറിക്കുന്ന മത്സരത്തിൽ മത സാംസ്കാരിക നേതാക്കൾ ആശസകൾ അർപ്പിക്കും.

സത്താര്‍ കോരിക്കാര്‍, ലതീഫ് കാടമന ‍ ,സാബിത് ബദിയഡുക്ക ,നിസാം മുംബൈ ,സൈഫുദ്ദീൻ കോരിക്കാർ ,ശിഹാബ് കന്യാന തുടങ്ങിയ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ഓണ്‍ലൈന്‍ സാഹിത്യോത്സവ് വാട്ട്‌സ് അപ്പിലൂടെ അരങ്ങേരുന്നത്.

ഖിരാഅത്ത് , മലയാള പ്രസംഗം ,വിപ്ലവ ഗാനം , മാപ്പിളപാട്ട് , മദ്ഹ് ഗാനം ,ബുർദ ,ന്യൂസ്‌ റീടിംഗ്, ,കഥാ രചന ,കവിത രചന ,പ്രഭന്ധ രചന ,പോസ്റ്റർ ഡിസൈനിംഗ് , പ്രബന്ധം ഇംഗ്ലീഷ് , ക്വിസ് ,ന്യൂസ്‌ റൈറ്റിങ്ക് ,ട്രാൻസിലേഷൻ ഇംഗ്ലീഷ്.

തുടങ്ങിയ 15 ഇന മത്സരത്തിൽ 100 കണക്കിനു പ്രതിഭകൾ മാറ്റുരക്കും

ചാമ്പ്യൻ ആവുന്ന യൂണിറ്റിന്ന് ട്രോഫിയും വിജയികളാവുന്ന മത്സരാർതികല്ക്ക് ‍ സമ്മാനങ്ങളും സംഘാടകര്‍ വാദ്ഗാദം ചെയ്യുന്നു. ഓഗസ്റ്റ് 28 മുതൽ 31വരെയാണ് മത്സരങ്ങൾ. 

യൂണിറ്റുകളെ നയിക്കുന്ന ഏറ്റവും നല്ല യൂണിറ്റ് നായകന് പുരസ്കാരവും ഒരുക്കുന്നുണ്ട് .

keywords :ssf-whatsapp-kaltsav

Post a Comment

0 Comments

Top Post Ad

Below Post Ad