Type Here to Get Search Results !

Bottom Ad

ബി.എച്ച് അബ്ദുല്ലക്കുഞ്ഞി അനുസ്മരണ സമ്മേളനം 26ന്


കാസര്‍കോട്:(www.evisionnews.in) ബി.എച്ച് അബ്ദുല്ലക്കുഞ്ഞിയുടെ അനുസ്മരണ സമ്മേളനം ബുധനാഴ്ച രണ്ടു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടക്കും. കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിക്കും. അബ്ദുല്‍ മജിദ് ബാഖവി, ഇ. പി ഹംസത്തുസഅദി, സി.ടി. അഹമ്മദലി, എം.സി ഖമറുദ്ദീന്‍, എ അബ്ദുല്‍ റഹിമാന്‍, പി.എ അഷറഫലി, അഡ്വ. ഹമീദലി ശംനാട്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍റസ്സാഖ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, യഹ്‌യ തളങ്കര, എസ്.എ.എം. ബഷീര്‍, അന്‍വര്‍ ചേരങ്കൈ, കെ അബ്ദുല്ലക്കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി,വി രാമ പാട്ടാളി സംബന്ധിക്കും. 
മുഴൂവൻ പ്രവർത്തകരും പരിപാടിയിൽ സംബന്ധിക്കണമെന്ന് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ അറിയിച്ചു.

keywords :bh-abdullah-kunhi-kasaragod-constituency

Post a Comment

0 Comments

Top Post Ad

Below Post Ad