Type Here to Get Search Results !

Bottom Ad

കടല്‍ക്കൊല: ഇരുരാജ്യങ്ങളിലേയും കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണം

evisionnews

ഹാംബുര്‍ഗ:(www.evisionnews.in) കടല്‍ക്കൊലക്കേസില്‍ ഇറ്റലിയിലേയും ഇന്ത്യയിലേയും കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹാംബുര്‍ഗിലെ രാജ്യാന്തര ട്രൈബ്യൂണല്‍ വിധി. ഇന്ത്യയും ഇറ്റലിയും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സെപ്റ്റംബര്‍ 24ന് നല്‍കണം. ഇതോടെ കേസ് ഇനിയും നീണ്ടു പോകുമെന്ന് ഉറപ്പായി. കേസില്‍ നാലുമാസത്തിനകം വാദം പൂര്‍ത്തിയാക്കാമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കേസില്‍ രാജ്യാന്തര ട്രൈബ്യൂണലില്‍ ഭിന്നത രൂപപ്പെട്ടതോടെ അന്തിമ വിധി വരാന്‍ സമയമെടുക്കുമെന്നും വ്യക്തമായി.

കടലിലുണ്ടാകുന്ന വിഷയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയാറാക്കിയ യുഎന്‍ ക്ലോസ് പ്രകാരമാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത തേടിയത്. സംഭവം നടന്നത് രാജ്യാന്തര സമുദ്രാതിര്‍ത്തിയിലാണെന്നാണ് ഇറ്റലിയുടെ മുഖ്യവാദം. പ്രതികളായ മറീനുകളെ തര്‍ക്കം പരിഹരിക്കും വരെ ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും ഇന്ത്യയിലെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രൈബ്യൂണലില്‍ ഇറ്റലി ആവശ്യപ്പെട്ടിരുന്നു.

സംഭവം നടന്ന് മൂന്നുവര്‍ഷം പിന്നിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഇറ്റലി ട്രൈബ്യൂണലില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്തെ നിയമനടപടികളെ ഇറ്റലി അവഹേളിച്ചുവെന്നാണ് ട്രൈബ്യൂണലിനു മുന്നിലെ ഇന്ത്യയുടെ വാദം. ഇന്ത്യയിെല പ്രാഥമിക നിയമ നടപടികള്‍ പോലും ഇറ്റലി പൂര്‍ത്തിയാക്കിയില്ല. പ്രശ്‌നത്തിന് ഇന്ത്യയില്‍ തന്നെ പരിഹാരം സാധ്യമാണെന്നും കേസ് പരിഗണിക്കാനുള്ള അര്‍ഹത രാജ്യാന്തര ട്രൈബ്യൂണലിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

മറീനുകളുടെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് ഇന്ത്യ ട്രൈബ്യൂണലിനു മുന്‍പാകെ ഉറപ്പു നല്‍കിയിരുന്നു. രാജ്യാന്തര ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ബ്‌ളാഡ്മിര്‍ ഗോളിഡ്‌സന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.


അറബിക്കടലില്‍ കേരള തീരത്ത് രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയന്‍ സൈനികരായ ലസ്‌തോറെ മാസി മിലിയാനോയും സാല്‍വത്തോറെ ജിറോണും ഇന്ത്യയില്‍ വിചാരണ നേരിടുന്നത്. കൊല്ലം നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവരാണു കടലില്‍ വെടിയേറ്റു മരിച്ചത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം.

keywords: river-fire-by-ittaly-fisherman-of-inidian







Post a Comment

0 Comments

Top Post Ad

Below Post Ad