Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ എസ്.സി ഫ്‌ളാറ്റ് ഉദ്ഘാടനം ചെയ്തു.

evisionnews

കാസര്‍കോട്:(www.evisionnews.in)ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കാസര്‍കോട് നഗരസഭ വിഭാവനം ചെയ്ത ഫ്‌ളാറ്റിന്റെ ഉദ്ഘാടനം എം.ജി കോളനിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഇ. അബ്ദുറഹ്മാന്‍ കുഞ്ഞു മാഷ്, ജി നാരായണന്‍, ക1ണ്‍സിലര്‍മാരായ കലാവതി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ചന്ദ്രശേഖരന്‍, നഈമുന്നിസ, നജ്മുന്നിസ, സുമയ്യ മൊയ്തീന്‍, മുന്‍ കൗണ്‍സിലര്‍ ഭാസ്‌കരന്‍, മൊയ്തീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും എസ്.സി.ഡി.ഒ പി.ബി ബഷീര്‍ നന്ദിയും പറഞ്ഞു. 

മഹാത്മാഗാന്ധി കോളനിയില്‍ 70 സെന്റ് സ്ഥലത്ത് 1ബഡ്‌റൂം, ഹാള്‍, അടുക്കള, ബാത്ത്‌റൂം എന്നീ സൗകര്യങ്ങളോട് കൂടിയ 12 ഫ്‌ളാറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഫാളാറ്റിലേക്കുളള ജലസേചനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് 95 ലക്ഷം രൂപ ചെലവഴിച്ചു. കാസര്‍കോട് നഗര സഭയുടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ എസ്.സി പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള തുക വകയിരുത്തിയത്. 

സാമ്പത്തിക പ്രയാസം നേരിടുന്ന ഭൂ-ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും വീടും ലഭ്യമാകുന്നത് വരെ താല്‍ക്കാലിക വാസസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പട്ടിക വിഭാഗത്തിന് മെച്ചപ്പെട്ട ജീവിത സൗകര്യം നല്‍കുന്നതിനും ഒരേ സ്ഥലത്തേക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനും ഇതു വഴി സാധിക്കും. ഈ ഫ്‌ളാറ്റിനോട് ചേര്‍ന്ന് ഒരു അംഗന്‍വാടി കൂടി സ്ഥാപിച്ചിട്ടുണ്ട്.

keywords :kasaragod-municipality-sc-flat

Post a Comment

0 Comments

Top Post Ad

Below Post Ad