മഞ്ചേശ്വരം:(www.evisionnews.n)എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന് സമാപനം. ജില്ലയിലെ ആറ് ഡിവിഷനുകളില്‍ നിന്നായി ആയിരത്തോളം മത്സാർത്ഥികൾ സാഹിത്യോത്സവത്തിൽ പങ്കെടുത്തു. മത്സരത്തില്‍ കാസര്‍കോട് ഡിവിഷന്‍ തുടര്‍ച്ചയായ അഞ്ചാമതും ഒന്നാം സ്ഥാനം സ്വന്തമാക്കി. ഉദുമ ഡിവിഷന്‍ രണ്ടും ബദിഡഡുക്ക ഡിവിഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാസര്‍കോട് ഡിവിഷനിലെ അമാന്‍ കുന്നില്‍ കലാ പ്രതിഭയായി.
സമാപന സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ് മാന്‍ സഖാഫിയുടെ അധ്യക്ഷതവഹിച്ചു.എം അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ ഹൈദ്രൂസി, റഫീഖ് സഅദി ദേലമ്പാടി, സുലൈമാന്‍ കിരവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, സഖാഫി മണ്ടമ, ഗുണാജെ ഇബ്രാഹിം ദാരിമി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, സിദ്ധീഖ് സഖാഫി ആവളം, കന്തല്‍ സൂപ്പി, സൈനി, ദുബൈ സിറാജ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് ഈശ്വര മഗലം , ബശീര്‍ പുളിക്കൂര്‍, മുനീര്‍ അഹ്ദല്‍ തങ്ങള്‍, സിദ്ധീഖ് പി കെ നഗര്‍ വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.
ആഗസ്ത് 28,29 ന് കോഴിക്കോട് മര്‍കസില്‍ വെച്ച് സംസ്ഥാന സാഹിത്യോത്സവം നടക്കും.
keywords : ssf-district-sahithyotsav
Post a Comment
0 Comments