കാസര്‍കോട്: ഇരുപത്തിരണ്ടാമത് എസ് എസ് എഫ് കാസറകോട് ജില്ലാ സാഹിത്യോത്സവിന്കുമ്പള ശാന്തി പള്ളത്ത് വെച്ച് വെള്ളിയാഴ്ച കൊടി ഉയരും. മഞ്ചേശ്വരം,ഉദുമ,കാസറകോട്,തൃക്കരിപ്പൂര്‍,കാഞ്ഞങ്ങാട,ബദിയടുക്ക എന്നീ 6 ഡിവിഷനുകളില്‍ നിന്ന് സബ് ജൂനിയര്‍, ജൂനിയര്‍ ,ഹൈ സ്‌കൂള്‍,ഹയര്‍ സെക്കന്ററി,സീനിയര്‍,ക്യാമ്പസ്,ജനറല്‍ എന്നീ വിഭാഗങ്ങളിലായി 1500 ലേറെ പ്രതിഭകള്‍ മാറ്റുരയ്ക്കും.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ നേതൃത്വത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തും
9 വേദികളിലായി 115 ഇനങ്ങളില്‍ 1500 േലറെ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവിലേക്ക് മത്സരാര്‍ഥികളെയും പ്രേക്ഷകരെയും വരവേല്‍കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സ്വാഗതസംഘം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സെഷനില്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക സാംസകാരിക പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ജാഫര്‍ സി എന്‍ ഉത്ഘാടനം ചെയ്തു.സിദ്ധീഖ് പൂത്തപ്പലം, അബ്ദുസ്സലാം സഖാഫി പാടലടുക്ക, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ശക്കീര്‍ എം ടി പി സംബന്ധിച്ചു.സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാദിഖ് ആവള നന്ദിയും പറഞ്ഞു.
Post a Comment
0 Comments