ഉദുമ (www.evisionnews.in): പൂച്ചക്കാട്ടെ വ്യാപാരി വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണകുറ്റത്തിന് മകന്‍ അറസ്റ്റില്‍. പൂച്ചക്കാട് ടെമ്പിള്‍ റോഡിലെ സി.എച്ച് ഹസൈനാറി (59) ന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മകന്‍ സാജിദ് ഹുസൈനെ(28)യാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.
ജുലൈ 23ന് രാവിലെയാണ് ഹസൈനാറിനെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരിച്ച നിലയില്‍ കാണപ്പെട്ട ഹസൈനാറിനെ ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നുവെന്നാണ് അന്ന് സാജിദ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മരണത്തിന് തലേദിവസം ഹസൈനാറും സാജിദും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും അതിനിടെ ഹസൈനാറിനെ സാജിദ് തള്ളിയിട്ടതായും പറയുന്നു. മകന്റെ മര്‍ദനത്തില്‍ മനംനൊന്താണ് ഹസൈനാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
Keywords: Kasaragod-news-arrest-suicide-father-attack-found-hanging-in-kitchen

Post a Comment
0 Comments