കാലിഫോര്‍ണിയ:(www.evisionnews.in) മൊബൈലുപയോഗിച്ച് പാമ്പിനോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശിയ്ക്കു പാമ്പുകടിയേറ്റു. കാലിഫോര്‍ണിയയിലെ ലേക്ക് എല്‍സിനോറില്‍ താമസിക്കുന്ന അലക്‌സ് ഗോമസിനാണ് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ പാമ്പിന്റെ കടിയേറ്റത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ പാമ്പിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടയില്‍ പാമ്പിന്റെ കടിയേറ്റ രണ്ടാമത്തെ ആളാണ് ഇയാള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനടുത്തു നിന്നും അലക്‌സ് നാലടി നീളമുള്ള പാമ്പിനെ പിടികൂടിയത്. ജീവന്‍ രക്ഷിക്കാനായെങ്കിലും കൈക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ വിരലുകള്‍ ചിലപ്പോള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
പാമ്പിന്റെ കടിയേറ്റ ഉടന്‍ അയല്‍ക്കാര്‍ ആംബുലന്‍സ്് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മകന്‍ ചെയതത് മണ്ടത്തരമാണെന്നായിരുന്നു അലക്‌സിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.
keywords: sefli-with-snake-bite-in-california

Post a Comment
0 Comments