ബെയ്ജിംഗ്: (www.evisionnews.in) ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് വേദിയില്‍ ഒടുവില്‍ ഉസൈന്‍ബോള്‍ട്ടും വീണു. എതിരാളികളോട് മല്‍സരിച്ചായിരുന്നില്ല ബോള്‍ട്ടിന്‍റെ വീഴ്ചയെന്നു മാത്രം. സ്വര്‍ണകുതിപ്പിന് ശേഷം ബോള്‍ട്ടിനെ പകര്‍ത്താനെത്തിയ ക്യാമറാമാനുമായി കൂട്ടിയിടിച്ചായിരുന്നു വീഴ്ച.
ഒടുവില്‍ ബോള്‍ട്ടും വീണു. എതിരാളികള്‍ക്കു മുന്നിലായിരുന്നില്ല വീഴ്ചയെന്നുമാത്രം. ഒരുപാവം ചൈനക്കാരന് മുന്നില്‍. ഓടി ഒപ്പമെത്താന്‍ വന്നതല്ല കക്ഷിയെന്നുമാത്രം. ഓട്ടവും ചാട്ടവുമെല്ലാം ഒപ്പിയെടുക്കാന്‍ വന്ന ക്യാമറമാനാണ്. 200 മീറ്ററില്‍ ചരിത്രനേട്ടം ആഘോഷിക്കവേ അപ്രതീക്ഷിതമായാണതു സംഭവിച്ചത്.
ക്യാമറാമാന്‍ സഞ്ചരിച്ചിരുന്ന യന്ത്രം ഓട്ടോമാറ്റിക് ക്യാമറക്കായി സ്ഥാപിച്ച ട്രാക്കില്‍ തട്ടി മറിയുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം ബോള്‍ട്ടിനേയും വീഴ്ത്തി.
അയാളെന്നെ കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു വീഴ്ചക്കുശേഷം ബോള്‍ട്ടിന്‍റെ പ്രതികരണം. ജസ്റ്റിന്‍ ഗാറ്റ്ലിനെല്ലാം പഠിച്ച പണി പതിനെട്ടും പയറ്റിയതാണ് ബോള്‍ട്ടിനെ ഒന്നു വീഴ്ത്താന്‍. എന്നാല്‍ കിളിക്കൂട്ടിലും കൊള്ളിയാനായത് ബോള്‍ട്ട് തന്നെയായിരുന്നു.
Keywords: beijing-bolt-fell
Keywords: beijing-bolt-fell

Post a Comment
0 Comments