കാസര്‍കോട്: (www.evisionews.in) കാസര്‍കോട് കോടാംബെള്ളൂര്‍ കാലിച്ചിനടുക്കം സി. പി. എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ചാമണ്ഡിക്കുന്ന് കായക്കുന്ന് സ്വദേശി സി. നാരായണനാ(42)ണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ അരവിന്ദന് ഗരുതരമായ പരിക്കേറ്റു. ഇയാളെ മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വെട്ടും കുത്തുമേറ്റ് സാരമായി പരുക്കേറ്റ നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ബൈക്കിലെത്തിയ ബി. ജെ. പി പ്രവര്‍ത്തകരാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് സി. പി. എം ആരോപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയില്‍ ബി. ജെ. പി.-സി. പി. എം തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി പോലീസ് പറഞ്ഞു.മരിച്ച സി. നാരായണന്റെ മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആസ്പത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ജില്ലയില്‍ നാളെ സി. പി. എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തിയിട്ടുണ്ട്.
.
keywords: ksd-harthal-killed

Post a Comment
0 Comments