ബെൽജിയം:(www.evisionnews.in) പത്തു കളികൾ, 878 മിനിറ്റ്. ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ വെയ്ൻ റൂണിയുടെ കാലുകൾ ഹാട്രിക്ക് താളം വീണ്ടെടുത്തു. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്ലേ ഓഫിൽ ബെൽജിയം ക്ലബ് ബ്രൂഗ്സിനെ 3–0ന് തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് റൗണ്ടിനു യോഗ്യത നേടി.
ഇരുപാദങ്ങളിലുമായി യുണൈറ്റഡിന്റെ ചാംപ്യൻസ് ലീഗ് പുനഃപ്രവേശം 7–1 എന്ന സ്കോറിന്. കഴിഞ്ഞ വർഷം മോശം പ്രകടനം മൂലം ചാംപ്യൻസ് ലീഗ് നഷ്ടപ്പെട്ട യുണൈറ്റഡ് ഇത്തവണത്തെ വരവോടെ റെക്കോർഡിനും ഉടമകളായി. ഇരുപതാം തവണയാണു യുണൈറ്റഡ് യൂറോപ്പിന്റെ ഒന്നാം നിര ക്ലബ് പോരാട്ടമായ ചാംപ്യൻസ് ലീഗ് കളിക്കാനൊരുങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ ബാർസിലോന, 11 വട്ടം ജേതാക്കളായ റയൽ മഡ്രിഡ്, പോർചുഗീസ് ക്ലബ് എഫ്സി പോർട്ടോ എന്നിവർക്കൊപ്പമാണ് ഇനി യുണൈറ്റഡിന്റെ സ്ഥാനം.
കഴിഞ്ഞ ഏപ്രിലിൽ, ഇംഗ്ലിഷ് പ്രമീയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്കെതിരെ ഹാട്രിക് നേടിയ ശേഷം റൂണിയുടെ മൂന്നുഗോൾ പ്രകടനം ഇതാദ്യം. 10 കളികൾക്കും 878 മിനിറ്റുകൾക്കും ശേഷമാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻകൂടിയായ റൂണി ഹാട്രിക് വല കുലുക്കുന്നത്. ഇരുപതാം മിനിറ്റിലായിരുന്നു ആദ്യഗോൾ.
രണ്ടാം പകുതിയുടെ നാലാം മിനിറ്റിൽ രണ്ടാംഗോൾ, കളിക്ക് ഒരു മണിക്കൂർ പ്രായമെത്തുന്നതിനു തൊട്ടുമുൻപ് ഹാട്രിക്. 63–ാം മിനിറ്റിൽ ആന്ദ്രേ ഹെരേര നാലാം ഗോളും നേടി സ്കോർ പട്ടിക പൂർണമാക്കി (4–0).
ചാംപ്യൻസ് ലീഗ് പ്ലേ ഓഫ് റൗണ്ടും ഇതോടെ അവസാനിച്ചു. ബയേർ ലെവർ ക്യൂസൻ, ബേറ്റ് ബോറിസോവ്, സിഎസ്കെഎ മോസ്കോ, അസ്താന എന്നിവ കൂടി 32 ടീമുകളുടെ ഗ്രൂപ്പ് റൗണ്ടിനു യോഗ്യത നേടി. കഴിഞ്ഞ ദിവസം, വലൻസിയ, മാൽമോ, ഡൈനാമോ സഗ്രേബ്, മക്കാബി ടെൽ അവീവ്, ഷക്തർ ഡോണെസ്ക് എന്നീ ടീമുകൾ ചാംപ്യൻസ് ലീഗ് കളിക്കാൻ അർഹത നേടിയിരുന്നു.
keywords :rooney-hatrik-manchester-united-win
Post a Comment
0 Comments