Type Here to Get Search Results !

Bottom Ad

സഫിയയുടെ മാതാപിതാക്കള്‍ക്ക് സഹായധനം നല്‍കും- മുഖ്യമന്ത്രി


കാഞ്ഞങ്ങാട് (www.evisionnews.in): ഗോവയിലെ ഫഌറ്റില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സഫിയയുടെ കുടുംബത്തിന് സഹായധനം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയിലെ വസതിയിലെത്തിയ സഫിയയുടെ മാതാപിതാക്കള്‍ക്കും ഇവരുടെ സമരത്തിന് പിന്തുണ നല്‍കിയ സാമൂഹികപ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണനുമാണ് മുഖ്യമന്ത്രി ഈ ഉറപ്പു നല്‍കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷുക്കൂറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ മാസം 15നാണ് കുടക് അയ്യങ്കേരിയിലെ സഫിയ (14)നെ ഗോവയിലെ ഫഌറ്റില് വെച്ച് വെട്ടിനുറുക്കി കുഴിച്ചിട്ട കേസില്‍ ഗോവയിലെ കരാറുകാരന്‍ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി ഹംസ(50), മൂന്നാംപ്രതി ഹംസയുടെ ഭാര്യ മൈമൂന(37), നാലാംപ്രതി ഹംസയുടെ ബന്ധു ആരിക്കാടി കുന്നിലിലെ അബ്ദുല്ല (58) എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2006 ഡിസംബര്‍ 22നാണ് ഗോവയിലെ നഷ്വ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് സഫിയ കൊല്ലപ്പെട്ടത്. തിളച്ച കഞ്ഞിവെള്ളം ദേഹത്ത് മറിഞ്ഞുവെന്നും ചികിത്സകിട്ടാതെ മരിച്ചുവെന്ന് കരുതിയ ഹംസ പുറത്തറിയാതിരിക്കാനായി വെട്ടിനുറുക്കി ചാക്കില്‍കെട്ടി കാറില്‍ കയറ്റി മല്ലോം മഹാദേവ ക്ഷേത്രത്തിനടുത്ത അണക്കെട്ടിനടുത്ത് പൊക്ലയ്ന്‍ ഉപയോഗിച്ച് കുഴിച്ച്മൂടിയെന്നാണ് കേസ്. പിന്നീട് നാട്ടിലേക്ക് വന്ന് സഫിയയെ കാണാനില്ല എന്ന് വരുത്തിതീര്‍ത്ത് പിതാവ് ബി.എ മൊയ്തുവിനെ കൊണ്ട് ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ആക്ഷന്‍ കമ്മിറ്റി രംഗത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് സഫിയ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.


Keywords: Kasaragod-news-kand-safiya-murder-case-sahayadhanam-recoganization-of-chief-minister

Post a Comment

0 Comments

Top Post Ad

Below Post Ad