Type Here to Get Search Results !

Bottom Ad

സുപ്രീംകോടതി ബോംബുവെച്ച് തകര്‍ക്കുമെന്ന് ഇമെയില്‍ സന്ദേശം


ന്യൂഡല്‍ഹി: (www.evisionnews.in) സുപ്രീംകോടതി ബോംബുവെച്ച് തകര്‍ക്കുമെന്ന് ഇമെയില്‍ സന്ദേശം ലഭിച്ചതായി പോലീസ്. ഇതേത്തുടര്‍ന്ന് ഒരു മാസത്തേക്ക് സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് സന്ദേശം ലഭിച്ചതെന്നാണ് കരുതുന്നത്. സുരക്ഷയുടെ ഭാഗമായി പരിശീലനം തേടുന്ന അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും കോടതിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. 

1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജസ്റ്റിസ് ദീപക് മിശ്രക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ വസതിക്കു സമീപം വച്ചായിരുന്നു ഭീഷണിക്കത്ത് ലഭിച്ചത്. ഈ സാഹചര്യത്തില്‍ യാക്കൂബ് കേസ് പരിഗണിച്ച മൂന്ന് ജഡ്ജിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഭീഷണി സന്ദേശങ്ങളിലൊന്നും യാക്കൂബ് മേമന്റെ പേര് പരാമര്‍ശിച്ചിരുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്.

Keywords: newdelhi-supreme-court-bomb 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad