Type Here to Get Search Results !

Bottom Ad

പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സിപിഎമ്മുമായും ലീഗുമായും സഹകരിക്കും : എസ്.ഡി.പി.ഐ

evisionnews

കാസര്‍കോട്:(www.evisionnews.in)എസ്.ഡി.പി.ഐയുടെ വളര്‍ച്ച ബി.ജെ.പിക്ക് ശക്തി പകരുമെന്ന പ്രസ്താവനക്ക് പിന്നില്‍ ബി.ജെ.പി-ലീഗ് രഹസ്യധാരണയാണെന്നും മുന്‍കൂട്ടി ഒരുക്കിയ തിരക്കഥയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍ എന്നും ജില്ല എസ്.ഡി.പി.ഐ സെക്രട്ടറി ഖാദര്‍ അറഫ ഇവിഷന്‍ന്യൂസിനോട് പറഞ്ഞു.
ഇതിന് മുമ്പും ലീഗും ബി.ജെ.പിയും തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് പൊളിറ്റിക്‌സ് നിരവധി തവണ നടന്നിട്ടുണ്ട്.നിലവില്‍ തന്നെ ജില്ലാ ബാങ്ക് ഭരിക്കുന്നത് ബി.ജെ.പിയും ലീഗും ഒന്നിച്ചുള്ള സഖ്യമാണ്.ഏതെങ്കിലും കക്ഷികളെ പരാജയപ്പെടുത്താന്‍ അല്ല ജയിക്കാന്‍ വേണ്ടി തന്നെയാണ് ആസന്നമായ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കുന്നത്.
കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളില്‍ പലവര്‍ഡുകളില്‍ എസ്.ഡി.പി.ഐ ഇത്തവണ വിജയിക്കും 

എസ്.ഡി.പി.ഐ മത്സരിക്കാത്ത വാര്‍ഡുകളില്‍ ഫാസിസ്റ്റുക്കളെ തടയാനായി മതേതര കക്ഷികള്‍ക്ക് പിന്തുണ നല്‍ക്കും.ലീഗുമായി സഹകരിക്കാന്‍ എസ്.ഡി.പി.ഐക് മടിയില്ല.

ബി.ജെ.പിയുടെ വളര്‍ച്ച തടയുകയാണ് എസ്.ഡി.പി.ഐയുടെ പ്രധാന ലക്ഷ്യമെന്നും ഖാദര്‍ അറഫ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഭരണവും പഞ്ചായത്ത് ഭരണവും ഒരേ സമയത്ത് യു.ഡി.എഫ് കൈയ്യാളുമ്പോഴും ചെര്‍ക്കളം പോലുള്ള ടൗണുകളുടെ അവസ്ഥ ഏറെ ശോചനീയമാണ്.ഇത്തരം വികസന പ്രശ്‌നങ്ങള്‍ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ കൊണ്ട് വരാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്.ഇ-വിഷന്റെ വോട്ടസ്ആപ്പ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

keywords : words : calls-bjp-league-muslim-sdpi

Post a Comment

0 Comments

Top Post Ad

Below Post Ad