കാസർകോട് :(www.evisionnews.in)അബുദാബിയിൽ യു.എ.ഇ ഗവണ്മെന്റ് ക്ഷേത്ര നിർമ്മാണത്തിന് സ്ഥലം അനുവദിച്ചതിൽ നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് കാസർകോട്ടുകാരൻ എഴുതിയ കമന്റ് വൈറലാകുന്നു.'പ്രിയപ്പെട്ട പ്രധാനമന്ത്രി, അറബികൾ അവരുടെ നാട്ടിൽ ഇന്ത്യയിലെ ഹിന്ദുക്കൾ ക്ഷേത്രം നിർമ്മിക്കാനായി സ്ഥലം അനുവദിച്ചു.ഇതാണ് ഇസ്ലാമിക സംസ്കാരം.ഈ സംസ്കാരം പഠിക്കാൻ ശ്രമിക്കുക.അതേ സമയം താങ്കളുടെ ആളുകൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ആരാധന സ്വാതന്ത്ര്യം ഹനിക്കാൻ ശ്രമിക്കുകയാണ്.പ്രിയപ്പെട്ട് മോദി സർ, താങ്കളോട് ഒരു ചോദ്യം., ഈ മാതൃക പിന്തുടർന്ന് ഇന്ത്യൻ മുസ്ലിമുകൾക്ക് വേണ്ടി ബാബരി മസ്ജിദ് പുനർനിർമ്മിക്കാൻ താങ്കൾ തയ്യാറുണ്ടൊ?' ഇങ്ങനെയാണ് കാസർകോട് സ്വദേശിയായ സിനാൻ പാണലം ഫെയ്സ് ബുക്കിൽ കമന്റ് ചെയ്തത്.
മണിക്കൂറുകൾക്കുള്ളിൽ നൂറ് കണക്കിന് ലൈക്കുകളും കമന്റുകളുമാണ് സിനാന് ലഭിച്ചത്.
keywords :facebook-comment-kasaragod-modi-uae-babari-masjid
Post a Comment
0 Comments