കാഞ്ഞങ്ങാട്: (ww.evisionnews.in) പ്രായപൂര്ത്തിയാകാത്ത അന്യസംസ്ഥാനക്കാരിയായ പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കിയ പെയിന്റിംഗ് തൊഴിലാളിക്കെതിരെ കേസ്.
മാണിക്കോത്ത് മഡിയനടുത്ത് വാടക ക്വാര്ട്ടേഴ്സില് താമസിക്കുന്ന പെണ്കുട്ടയെയാണ് മഡിയന് ബദരിയ നഗര് സ്വദേശിയായ 23 കാരന് ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കിയത്. സംഭവം പുറത്തായതോടെ യുവാവിന്റെയും പെണ്കുട്ടിയുടെയും കുടുംബം മദ്ധ്യസ്ഥന്മാര് മുഖേന ചര്ച്ച നടത്തി ഇരുവരുടേയും വിവാഹം നടത്താന് തീരുമാനിച്ചു.
എന്നാല് യുവാവ് വിവാഹത്തിന് കൂടുതല് സമയം ആ വശ്യപ്പെട്ടതോടെ പെണ്കുട്ടിയുടെ കുടുംബം ചൈല്ഡ് ലൈന് പ്രവര്ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്ഡ് ലൈന് പെണ്കുട്ടിയില് നിന്നും മൊഴി രേഖപ്പെടുത്തി പോലീസിന് കൈമാറി. യുവാവിന്റെ ജ്യേഷ്ഠന് കല്ല്യാണം കഴിക്കാനുണ്ടെന്നും അത് കഴിഞ്ഞ് വിവാഹം നടത്താമെന്നുമാണ് യുവാവ് ഒടുവില് പറഞ്ഞത്.
പെണ്കുട്ടിയുടെ പിതാവും മാതാവും രാവിലെ ജോലിക്ക് പോകും. ഈ തക്കം നോക്കി യുവാവ് മിക്ക ദിവസങ്ങളിലും വാടകക്വാര്ട്ടേഴ്സില് എത്തിയിരുന്നു. ഇവരുടെ സമീപത്തുതന്നെ പെയിന്റിംഗ് ജോ ലിക്ക് പോയപ്പോഴാണ് പെണ്കുട്ടിയെ കണ്ടുമുട്ടിയത്. പെയിന്റിംഗ് കഴിഞ്ഞപ്പോഴേക്കും ഇരുവരും തമ്മിലുള്ള പ്രണയവും ദൃഢമായിക്കഴിഞ്ഞിരുന്നു. ഹൊസ്ദുര്ഗ് സി.ഐയാണ് കേസ് അന്വേഷിക്കുന്നത്. യുവാവ് ഒളിവിലാണ്.
keywords: rape-other-state-paint-worker-madiyan
Post a Comment
0 Comments