കാസര്‍കോട് :(www.evisionnews.in) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. വ്യവസായികളായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയും അബ്ദുള്‍ലത്തീഫ് ഉപ്പള ഗേറ്റും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. വ്യവസായി യു കെ യൂസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം ഒ വര്‍ഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ്, മജീദ് തെരുവത്ത് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സംബന്ധിച്ചു. ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും ടി എ ഷാഫി നന്ദിയും പറഞ്ഞു.

Post a Comment
0 Comments