തിരുവനന്തപുരം: (www.evisionnews.in)സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി. കേരളത്തില്‍ വിദ്യഭ്യാസത്തിന്റെ നിലവാരം കുറഞ്ഞു വരികയാണെന്നും ഇത് സര്‍ക്കാരും വിദ്യഭ്യാസ വകുപ്പും പുനരാലോചിക്കണമെന്നും മൂന്ന് വര്‍ഷം കൂടുമ്പോഴെങ്കിലും സിലബസുകള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും ആന്റണി ആവശ്യപ്പെട്ടു.
ആന്റണിയുടെ ഈ പ്രസ്താവന വിദ്യാഭ്യാസ വകുപ്പിനെ ചുറ്റിപ്പറ്റിയുള്ള നിലനില്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തിപകരുമെന്ന് രാഷ്ട്രീയ കേരളം കരുതുന്നു. വിദ്യാഭ്യാസ വകുപ്പുമന്ത്രി അബ്ദുല്‍ റബ്ബിന്റെ നടപടികളോട് വിയോജിപ്പുള്ളവര്‍ ആന്റണിയുടെ പ്രസ്താവന ഏറ്റെടുക്കുമെന്നും ഉറപ്പാണ്.
ബാറുകള്‍ അടച്ചതോടെ കഞ്ചാവിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം വര്‍ദ്ധിച്ചുവെന്ന് എ.കെ ആന്റണി. കുട്ടികളടക്കം മയക്കുമരുന്നിന്റെ അടിമകളായ മാറിയിരിക്കുകയാണ്. സ്‌കൂളുകള്‍ക്കത്ത് പോലും ലഹരി വസ്തുക്കള്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ആന്റണി പറഞ്ഞു.
keywords: antony-against-iuml-board-of-education-ministry

Post a Comment
0 Comments