അഹ്മദാബാദ്: ഗുജറാതിലെ പുറത്താക്കപ്പെട്ട ഐ. പി. എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ വരികള്‍ നവ മാധ്യമങ്ങളില്‍ വൈറലാകുന്നു. സഞ്ജീവ് ഭട്ട് പുറത്താക്കപ്പെട്ട ശേഷം ഭൂചുങ് സോനത്തിന്റെ വരികളാണ് വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ആ വരികളുടെ മലയാള മൊഴിമാറ്റങ്ങളിലൊന്ന്.
എന്നില്‍ മൂല്യങ്ങളുണ്ട്, പക്ഷെ അധികാരമില്ല.
നിങ്ങള്‍ക്ക് അധികാരമുണ്ട്, പക്ഷെ മൂല്യങ്ങളില്ല.
നിങ്ങള്‍ നിങ്ങളായി തന്നെ തുടരുക, ഞാന്‍ ഞാനും.
സന്ധി എന്നൊരു പ്രശ്‌നമേ ഉദിക്കുന്നില്ല.
യുദ്ധം തുടങ്ങട്ടെ.
എന്നില്‍ സത്യമുണ്ട്, പക്ഷെ എനിക്ക് സൈന്യമില്ല.
നിങ്ങള്‍ക്ക് സൈന്യമുണ്ട്, പക്ഷെ സത്യമില്ല.
നിങ്ങള്‍ നിങ്ങളായി തന്നെ തുടരുക, ഞാന്‍ ഞാനും.
നിങ്ങള്‍ എന്റെ തല തല്ലി തകര്‍ക്കുക.
ഞാന്‍ യുദ്ധം തുടരും.
നിങ്ങള്‍ എന്റെ അസ്ഥി അടിച്ചു ഒടിക്കുക
ഞാന്‍ യുദ്ധം തുടരും.
നിങ്ങള്‍ എന്നെ ജീവനോടെ കുഴിച്ചു മൂടുക.
ഞാന്‍ യുദ്ധം തുടരും.
എന്നില്‍ സത്യം ഉള്ളിടത്തോളം കാലം
ഞാന്‍ യുദ്ധം തുടരും.
എന്റെ ഓരോ തരി ശക്തിയും ഉപയോഗിച്ച്
ഞാന്‍ യുദ്ധം തുടരും.
എന്റെ അവസാന ശ്വാസം വരെ
ഞാന്‍ യുദ്ധം തുടരും.
ഞാന്‍ യുദ്ധം തുടരും.
നുണകള്‍ കൊണ്ട് നിങ്ങള്‍ പടുത്തുയര്‍ത്തിയ കോട്ട തകരും വരെ.
നിങ്ങളുടെ നുണ കൊണ്ട് നിങ്ങള്‍ പൂജിച്ചിരുന്ന ചെകുത്താന്‍
എന്റെ സത്യത്തിന്റെ മാലാഖയുടെ മുമ്പില്‍ മുട്ടുകുത്തുന്നത് വരെ

Post a Comment
0 Comments