Type Here to Get Search Results !

Bottom Ad

ക്യാംപസുകളിലെ കുഴപ്പങ്ങള്‍ക്ക് കാരണം പ്രേമം സിനിമയല്ല ഗണേഷ്‌കുമാര്‍

evisionnews

കൊച്ചി :(www.evisinnews.in) പ്രേമം സിനിമയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയ ഡിജിപി സെന്‍കുമാറിനെതിരെ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്ത് . ക്യാംപസുകളില്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്കും തിരുവനന്തപുരം സിഇടി കോളേജിലുണ്ടായ പ്രശ്‌നങ്ങള്‍ക്കും കാരണം പ്രേമം സിനിമയാണെന്ന ഡിജിപിയുടെ വാദം തെറ്റാണെന്ന് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ഗണേഷ് കുമാര്‍ പറഞ്ഞു
പ്രേമം സിനിമ കാണാന്‍ കൊള്ളാവുന്നതായതു കൊണ്ടും, അതിലെ ഗാനങ്ങള്‍ ഹിറ്റായതുകൊണ്ടും യുവാക്കള്‍ ഏറ്റെടുത്തു. അല്ലാതെ അവര്‍ പ്രേമം കണ്ടതുകൊണ്ടു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ന്യുജനറേഷന്‍ സിനിമക്കാര്‍ മോഷണങ്ങള്‍ക്കു പിന്നാലെയാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രേമത്തെ വിമര്‍ശിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു.നമുക്ക് സിനിമകളെ നിരോധിക്കാം പകരം പ്രാര്‍ത്ഥന സംഘങ്ങള്‍ തുടങ്ങാമെന്നാണ് മുരളി ഗോപി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

keywords :campus-problem-premam-film

Post a Comment

0 Comments

Top Post Ad

Below Post Ad