നീലേശ്വരം (www.evisionnews.in): പെരിയങ്ങാനം സ്വദേശി സലാലയില്‍ കാറപകടത്തില്‍ മരിച്ചു. ചെറിയാന്‍ ഐസക് അന്നമ്മ ദമ്പതികളുടെ മകനും മുണ്ടുവേലിമുകളേല്‍ കുടുംബാംഗവുമായ മാത്യു ചെറിയാനാണ് (36) മരിച്ചത്.
ഞായറാഴ്ച രാത്രി സലാല സദ്ദ റോഡില്‍ സോബിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ഭാര്യ: അല്‍ഫോണ്‍സ ജോയേല്‍. മൃതദേഹം നാട്ടിലെത്തിക്കാനുളള നിയമനടപടികള്‍ നടന്നു വരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasragod-news-salala-neileshwer-accident-died-in-gulf

Post a Comment
0 Comments