Type Here to Get Search Results !

Bottom Ad

സംശയസാഹചര്യത്തില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു


മഞ്ചേശ്വരം (www.evisionnews.in): അസമയത്ത് സംശയസാഹചര്യത്തില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കര്‍ണാടക കുംപള സ്വദേശി രവി (25)യെയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. 

വ്യാഴാഴ്ച രാത്രി രണ്ടു മണിയോടെ ഓമ്‌നി വാനിലാണ് രവിയും സംഘവും കുമ്പളയിലെത്തിയത്. സംഘം മദ്യപിച്ചിരുന്നതായും കവര്‍ച്ചയ്ക്ക് വേണ്ടി വന്നതാണെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. രവിയെയും സംഘം സഞ്ചരിച്ച വാനും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.


Keywors: Kasaragod-news-news-police-custody-karnataka-kumpala

Post a Comment

0 Comments

Top Post Ad

Below Post Ad