വിദ്യാനഗര്‍ (www.evisionnews.in): മദ്യപിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. പെരുമ്പള കോളിയടുക്കത്ത് വാടകവീട്ടില്‍ താമസിക്കുന്ന കെ. പ്രസാദി (31)നാണ് കുത്തേറ്റത്.
ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ പ്രസാദിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളിയടുക്കം ലക്ഷം വീട് കോളനിയിലെ രാജേഷിനെതിരെ വിദ്യാനഗര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രസാദിന്റെ വീട്ടുവരാന്തയില്‍ മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്തതോടെ രാജേഷ് കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Keywords: Kasaragod-news-vidyanagar-attack-petition

Post a Comment
0 Comments