ബദിയടുക്ക : (www.evisionnews.in)ബദിയടുക്ക ഗ്രാമ പഞ്ചായത്ത് മഹാകവി കയ്യാറ കിഞ്ഞണ്ണ റൈയുടെ പേരില്‍ നിര്‍മിച്ച ലൈബ്രറിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ആദ്യവാരം നടത്തും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സമിതിയുടെ രക്ഷാതികാരിയായി എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ യെ തെരെഞെടുത്തു. ചെയര്‍മാനായി സുധ ജയറാം, വര്‍ക്കിംഗ് ചെയര്‍മാനായി കെ.എന്‍ കൃഷ്ണ ഭട്ട്, വൈസ് ചെയര്‍മാന്‍മാരായി പ്രമീള സി നായക്, മഹേഷ് വളക്കുഞ്ച, ചന്ദ്രഹാസ റൈ, രാമ പാട്ടാളി, ജഗന്നാഥ ഷെട്ടി, എന്നിവരേയും ജനറല്‍ കണ്‍വീനറായി മാഹിന്‍ കേളോട്ടിനെയും ജോയിന്റ് കണ്‍വീനറായി ശ്യാം പ്രസാദ് മാന്യ യെയും തെരെഞെടുത്തു. 20അംഗ മെമ്പര്‍മാരെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തി.
keywords: poet-kinghnna-rai-badiadka-library-inaugration

Post a Comment
0 Comments