Type Here to Get Search Results !

Bottom Ad

പത്തുവര്‍ഷത്തിനുള്ളില്‍ പാകിസ്ഥാന്‍ മൂന്നാമത്തെ ആണവ ശക്തിയാകും

evisionnews

കറാച്ചി :(www.evisionnews.in) അടുത്ത 10 വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആണവായുധ ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഓരോ വര്‍ഷവും പാക്കിസ്ഥാന്‍ ഇരുപതോളം ആണു ബോംബുകളാണ് ആണവായുധശേഖരത്തില്‍ ചേര്‍ക്കുന്നത് എന്നും അമേരിക്കന്‍ പത്രമായ വാഷിംഗ്‌ടണ്‍ പോസ്റ്റ് പുറത്തുവിട്ടു.

നിലവിലെ കണക്കുകള്‍വെച്ചുനോക്കിയാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്റെ അണുബോംബ് ശേഖരം 350 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ ആണവശക്തികളെയും പാക്കിസ്ഥാന്‍ പിന്നിലാക്കും.

നിലവില്‍ പാക്കിസ്ഥാന് 120 അണുബോംബുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യക്കാകട്ടെ നൂറോളം അണുബോംബുകളാണുള്ളത്. പാക്കിസ്ഥാന്റെ ആണവനയം ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യയുടെ പക്കല്‍ കൂടുതല്‍ ശേഷിയുള്ള പ്ലൂട്ടോണിയം ഉണ്ടെങ്കിലും ഇതില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വൈദ്യുത നിര്‍മ്മാണത്തിനായാണ്. എന്നാല്‍ പാകിസ്ഥാന്‍ തങ്ങളുടെ കൈവശമുള്ള പ്ലൂട്ടോണിയം ഉപയോഗിക്കുന്നത് ആണവായുധം നിര്‍മ്മിക്കുന്ന്മതിനുവേണ്ടിയാണെന്നും വാഷിംഗ്‌ടണ്‍ പോസ്റ്റ് പറയുന്നു.

keywords : 10-years-pakisthan-nuclear-force

Post a Comment

0 Comments

Top Post Ad

Below Post Ad