തളങ്കര :(www.evisionnews.in) ആഘോഷങ്ങള്‍ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാനാകണം, ഭിന്നിപ്പിക്കാനാകരുതെന്ന് കാസര്‍കോട് സി.ഐ.പി.കെ.സുധാകരന്‍. തെരുവത്ത് സിറാമിക്‌സ് റോഡ് സ്‌നേഹ തീരം, സഹവാസ്, സൗഹൃദം എന്നീ് റെസിഡെന്റ്‌സ് അസോസിയേഷന്നനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ സമ്മാനദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരുമയോടെ ഒന്നിച്ചിരുന്ന് ഓണമാഘോഷിക്കുന്നത് ഇക്കാലത്ത് സാക്ഷാല്‍ മാവേലിക്കു പോലും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാക്ക് പ്രസിഡണ്ട് ഇ.ചന്ദ്രശേഖരന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.
പൂക്കള മത്സരം, കമ്പവലി, മ്യൂസിക് ചെയര്‍, ചട്ടി പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ തളങ്കരയ്ക്ക് ഓണവിരുന്നായി. നേരത്തെ ചടങ്ങ് പായസ വിതരണം നടത്തി നഗരസഭാ കൗണ്‍സിലര്‍ സുലൈമാന്‍ ഹാജി ബാങ്കോട് ഉദ്ഘാടനം ചെയ്തു.
അഡ്വ. നാരായണന്‍ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എ.എം.ബഷീര്‍ വോളിബോള്‍, ഗണേഷ് കോളാര്‍, വിജയന്‍, ഇസ്മായില്‍ തളങ്കര, ഹംസ എസ്.എസ്, ഉമ്മര്‍, അബ്ദുല്‍ നാസര്‍, ഉമൈര്‍, ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഷിജു നന്ദിയും പറഞ്ഞു.
keywords:thalangara-onam-celebration-ceramics-road
keywords:thalangara-onam-celebration-ceramics-road

Post a Comment
0 Comments