Type Here to Get Search Results !

Bottom Ad

ഓട്ടോയ്ക്കുള്ളിലെ കൊല : പിന്നിൽ ആദ്യ ഭാര്യയുടെ ബന്ധുക്കൾ

evisionnews

മംഗലാപുരം :(www.evisionnews.in) ഓട്ടൊ റിക്ഷാ ഡ്രൈവറായ യുവാവിനെ കൊലപ്പെട്യ്ത്തിയത് ആദ്യ ഭാര്യയുടെ ബന്ധുക്കളാണെന്ന് പോലീസിന് വിവരം കിട്ടി.ശനിയാഴ്ച രാവിലെയാണ് അളെക്കൽ ഗ്രാമത്തിലെ ഹിദായത്തിന്റെ (28) മൃതദേഹം സ്വന്തം ഓട്ടൊ റിക്ഷയ്ക്കുള്ളിൽ നാട്ടുക്കാർ കണ്ടത്. തൊക്കോട്ടുവിലെ ഓട്ടൊ ഡ്രൈവറാണ് യുവാവ്.വെള്ളിയാഴ്ച രാത്രിയാവാം കൊലപ്പെടുത്തിയതെന്ന് കരുതുന്നു.രാത്രി 8:30തോടെ ഓട്ടോയുമെടുത്ത് വീട്ടിൽ നിന്നിറങ്ങിയതാണ്.മാരഗായുധങ്ങൾ കൊണ്ടുള്ള വെട്ടേറ്റാണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.മുഖം വികൃതമായ നിലയിലാണ്.ആദ്യ ഭ്യാരയിൽ നിന്ന് വേർപിരിഞ്ഞ ശേഷം അടുത്തിടെയാണ് ഹിദായത്ത് പുനർവിവാഹിതനായത്.വിവാഹ മോചനത്തിന് ശേഷം ആദ്യ ഭാര്യയുടെ സഹോദരൻ യുവാവിനെതിരെ വധഭീഷണി മുഴക്കിയിരുന്നു.അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കല്ല്യാൺ ഷെട്ടി, ഉള്ളാൾ സബ് ഇൻസ്പെക്ടർ ഭാരതി എന്നിവർ സ്ഥലം സന്ദർശിച്ചു.

keywords :Auto-riksha-driver-killed-manglore-relatives
Tags

Post a Comment

0 Comments

Top Post Ad

Below Post Ad